വീട്ടിൽ കയറിയ കള്ളൻ മുക്കും മൂലയും പരതിനടന്നിട്ടും ഒന്നും കിട്ടിയില്ല, പിന്നെ കലത്തില്‍ കയ്യിട്ടു, കിട്ടിയത് കുടംപുളി, ഒന്നും നോക്കിയില്ല അതങ്ങ് ചാക്കിലാക്കി. പത്തനംതിട്ട അടൂർ അറുകാലിക്കൽ സ്വദേശി വിജയൻറെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കള്ളൻ കയറിയത്. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയമായിരുന്നു. വീട്ടിലെ മുറികൾ എല്ലാം കയറിയിറങ്ങി അലമാരകൾ തകർത്തു പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനാവാത്തതോടെയാണ് കുടംപുളി കൊണ്ടുപോയത്.
മുറികളെല്ലാം പരിശോധിച്ച ശേഷമാണ് കള്ളന്‍ അടുക്കളയിലെത്തിയത്. കലത്തിലിരുന്ന കുടംപുളി ഏതാണ്ട് രണ്ടു കിലോയോളം ഉണ്ടായിരുന്നു. കുടംപുളിയിട്ട കലം പുറത്ത് ഉപേക്ഷിച്ചു. മോഷണം പോയത് കുടംപുളി മാത്രമേയുള്ളൂ എങ്കിലും വീടിന്‍റെ വാതിലടക്കം തകര്‍ത്തതിനാല്‍ നഷ്ടം കനത്തതാണ്. അടൂർ പോലീസ് അന്വേഷണം തുടങ്ങി.