women-mdma

TOPICS COVERED

പ്രണയത്തിന് പിന്നാലെ ജ്യൂസിൽ MDMA കലർത്തി പെൺകുട്ടികളെ ലഹരിക്കെണിയിൽ വീഴ്ത്തുന്നതായി വെളിപ്പെടുത്തൽ. ദീർഘകാലം ലഹരി ഉപയോഗിച്ച ശേഷം നേർവഴിയിലേക്ക് നടക്കാൻ ശ്രമിക്കുന്ന തൃശൂർ വടക്കാഞ്ചേരി സ്വദേശി ഷഹബാസിന്‍റേതാണ് വെളിപ്പെടുത്തൽ. ഇങ്ങനെ അറിയാതെ ലഹരിക്കെണിയിൽ അകപ്പെട്ട പെൺകുട്ടികളെ അറിയാമെന്ന് ഷഹബാസ് മനോരമ ന്യൂസിനോട് പറഞ്ഞു.   

Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      പത്താം ക്ലാസിൽ പഠിക്കുമ്പോൾ കഞ്ചാവിൽ തുടങ്ങി. വീര്യം കൂടിയ ലഹരി തേടി എത്തിപ്പെട്ടത് രാസ ലഹരിയിൽ . നല്ല കുടുംബാംഗം. പൊലീസ് ഉദ്യോഗസ്ഥനായ സുവ്രതകുമാറിൻ്റെ ഇടപെടലിൽ ഇപ്പോൾ ലഹരി ഉപയോഗത്തിൽ നിന്ന് മോചനം നേടി വരുന്നു. സ്ഥിരമായി രാസലഹരി ഉപയോഗിക്കുന്ന ആൺകുട്ടികളേയും പെൺകുട്ടികളേയും അറിയാമെന്ന് ഷഹബാസ് പറയുന്നു.

      എട്ട് ക്രിമിനൽ കേസുകളിൽ പ്രതിയായി. അടിയെല്ലാം  ലഹരി തലയ്ക്കു പിടിച്ച് . പൊലീസ് പിടികൂടി ജയിലിലാക്കിയിട്ടും ലഹരി കിട്ടി . ജയിൽ മതിൽക്കെട്ടിനുള്ളിലേയ്ക്ക് ലഹരി എറിഞ്ഞു തരാൻ വരെ ആളുണ്ട്. ഒറ്റപ്പാലം സ്വദേശിയായ സാലിഹ് കാമറയ്ക്കു മുന്നിൽ മുഖം മറയ്ക്കാതെ പഴയ കാര്യങ്ങൾ പറയുന്നത് കണ്ടാണ് ഷഹബാസ് മനോരമ ന്യൂസിനോട് കാര്യങ്ങൾ പറഞ്ഞത്.