german

TOPICS COVERED

വർഷങ്ങൾക്ക് മുൻപ്  കേരളത്തിൽ വന്ന ഒരു ജർമൻകാരൻ ഉണ്ടായിരുന്നു. പേര് പ്രേം മനസ്വി. 30 വർഷത്തിന് ശേഷം മനസില്ല മനസോടെ മനസ്വി തിരികെ ജർമ്മനിയിലേക്ക് പോവുകയാണ്. ഇനി ജർമൻ സായിപ്പിന്‍റെ വിശേഷങ്ങളിലേക്ക്. 

ഈ ഷർട്ടും മുണ്ടും ഉടുത്ത് നടന്നുവരുന്നത് 84 കാരനായ ഒരു ജർമ്മൻകാരൻ സായിപ്പാണ്. 30 വർഷമായി തൃശൂർ പെരുമ്പള്ളിശ്ശേരിയിലെ ആലങ്ങാട്ട് ഒരു മന വാങ്ങി താമസം തുടങ്ങിയിട്ട്. എന്നാൽ ആരോഗ്യകരമായ പ്രശ്നങ്ങളെ തുടർന്ന് ജന്മനാട്ടിലേക്ക് തിരിച്ചുപോകുമ്പോൾ കുറച്ചു മലയാളവും അദ്ദേഹത്തിന്‍റെ കൈവശമുണ്ട്. 

മനയിൽ മരങ്ങൾ നട്ടുപിടിപ്പിക്കുകയും, അവിടെ വരുന്നജീവികളെ പേരിട്ട് വിളിച്ച് ആഹാരം കൊടുത്ത് വളർത്തുകയും ചെയ്ത പ്രേം മനസ്വി തിരിച്ചുപോകുമ്പോൾ മനയ്ക്കും തീരാനഷ്ടമാണ്.

ENGLISH SUMMARY:

Prem Manaswi, a German national who made Kerala his home decades ago, is now returning to Germany after 30 years. His journey, experiences, and deep connection with Kerala make for a fascinating story.