തൃശൂരില്‍ വാടകവീട്ടില്‍ രാസലഹരി തൂക്കിവില്‍പന. പാക്കിങ് ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. തൂക്കിവില്‍പന നടത്തിയിരുന്ന സഹോദരന്‍മാരും കൂട്ടാളിയും അറസ്റ്റിലായി. അരിമ്പൂര്‍ സ്വദേശികളായ അരുണ്‍, അലന്‍, പുതൂര്‍ക്കര സ്വദേശി ആഞ്ജനേയന്‍ എന്നിവരാണ് പിടിയിലായത്. 70ഗ്രാം എം.ഡി.എം.എയും നാലു കിലോ കഞ്ചാവും പിടിച്ചെടുത്തു.
ലഹരിവാങ്ങാന്‍ ഇവിടെ വന്‍ തിരക്കെന്ന് നാട്ടുകാര്‍ മനോരമ ന്യൂസിനോട് പറയുന്നു.