TOPICS COVERED

കണ്ണൂരില്‍ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍. ലോഡ്ജില്‍ ലഹരിവില്‍പ്പനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. താവക്കര സ്വദേശി നിഹാദ് മുഹമ്മദ്, പാപ്പിനിശേരി സ്വദേശി അനാമിക എന്നിവരാണ് പിടിയിലായത്. എംഡിഎംഎയും കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെടുത്തു.

സ്ഥിരമായി കഞ്ചാവ്, മയക്കുമരുന്ന് വിൽപന നടത്തുന്നവരാണ് പിടിയിലായിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. കഞ്ചാവ് കൈവശം വച്ചതിനും വിൽപ്പന നടത്തിയതിനും അനാമികയ്‌ക്കെതിരെ നേരത്തെയും കേസെടുത്തിരുന്നു. മൂന്ന് കേസുകളാണ് അനാമികയ്‌ക്കെതിരെ നിലവിലുള്ളത്. നിഹാദിനെതിരെയും നേരത്തെ എക്സൈസ് കേസെടുത്തിട്ടുള്ളതാണ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട കേസുകളാണിത്. 

ENGLISH SUMMARY:

A young man and woman were arrested in Kannur while selling drugs at a lodge. The suspects, identified as Nihad Muhammad from Thavakkara and Anamika from Pappinisseri, were found in possession of MDMA and cannabis