attack-farmcy

നെയ്യാറ്റിന്‍കരയില്‍ ലഹരി സാന്നിധ്യമുള്ള മരുന്ന് നല്‍കാത്തതിന് ഫാര്‍മസി അടിച്ചു തകര്‍ത്തു. അപ്പോളോ ഫാര്‍മസിയുടെ ഔട്ട്‌ലെറ്റിന് നേരെയാണ് ആക്രമണം. ലഹരിയടങ്ങിയ മരുന്ന് ചോദിച്ചെത്തിയ നാലുപേരുടെ സംഘമാണ് ആക്രമണത്തിന് പിന്നില്‍.

 
ലഹരി സാന്നിദ്ധ്യമുള്ള മരുന്ന് നല്‍കിയില്ല; ഫാര്‍മസി അടിച്ചുതകര്‍ത്തു |Neyyattinkara
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്ന് നല്‍കാനാവില്ലെന്ന് പറഞ്ഞതോടെയാണ് ഇവര്‍ പ്രകോപിപ്പിച്ച് ആക്രമണം ഉണ്ടാക്കിയത്. ഫാര്‍മസി അടിച്ചു തകര്‍ത്ത യുവാക്കള്‍ അവിടെയുണ്ടായിരുന്ന ബൈക്കും നശിപ്പിക്കുന്നുണ്ട്. വലിയ കല്ലെടുത്ത് ഫാര്‍മസിക്ക് നേരെ വലിച്ചെറിയുകയും ചില്ലുകള്‍ തകര്‍ക്കുകയും ചെയ്യുന്നുണ്ട് യുവാക്കള്‍.

      ENGLISH SUMMARY:

      In Neyyattinkara, a pharmacy was vandalized for refusing to provide drugs with intoxicating effects. The attack targeted an Apollo Pharmacy outlet. A group of four individuals, who had arrived seeking such medication, was behind the incident.