തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഫാര്‍മസി അടിച്ചുതകര്‍ത്ത കേസില്‍ വഴിത്തിരിവ്. ലഹരിയടങ്ങിയ മരുന്ന് കിട്ടാത്തതിനല്ല, ഫാര്‍മസിയിലെ ജീവനക്കാരനോടുള്ള വൈരാഗ്യത്തിലാണ് ആക്രമണമെന്ന് പ്രതികള്‍. ഫാര്‍മസി ജീവനക്കാരനുമായി പ്രതികള്‍ക്ക് വൈരാഗ്യമുണ്ടെന്ന് പൊലീസും സ്ഥിരീകരിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് നെയ്യാറ്റിന്‍കരയിലെ അപ്പോളോ ഫാര്‍മസി നാല് യുവാക്കള്‍ ചേര്‍ന്ന് അടിച്ച് തര്‍ത്തത്. ലഹരിയടങ്ങിയ മരുന്ന് ചോദിച്ചിട്ട് നല്‍കാത്തതിന്‍റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നായിരുന്നു ഫാര്‍മസി പൊലീസില്‍ നല്‍കിയ പരാതി. എന്നാല്‍ പ്രതികളെ പിടികൂടിയതോടെ ലഹരിപ്രശ്നമല്ലെന്ന് വ്യക്തമായി. ഫാര്‍മസിയിലെ ഒരു ജീവനക്കാരന്‍ പ്രതികളുടെ സുഹൃത്തിനെ കുത്തിയ കേസില്‍ പ്രതിയാണ്. ഇതിന്‍റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് പ്രതികളുടെ മൊഴി.
മാരായമുട്ടം സ്വദേശി നന്ദു, ധനുവച്ചപുരം സ്വദേശി ശ്രീരാജ്, നെടിയാംകോട് സ്വഗേശി അനൂപ് എന്നിവരാണ് പിടിയിലായത്. ഇവര്‍ വേറെയും കേസുകളില്‍ പ്രതികളാണ്. അതിനിടയിലാണ് ഫാര്‍മസി ജീവനക്കാരനും ഇവരുടെ സുഹൃത്തും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത്. ഇതിന്‍റെപപേരില്‍ അവര്‍ തമ്മില്‍ പല തവണയുണ്ടായ അടിപിടിയുടെ ബാക്കിയാണ് ഫാര്‍മസിക്ക് നേരെയുണ്ടായതെന്നുമാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.