son-assault-father-calicut

കോഴിക്കോട് മകന്‍റെ മര്‍ദനമേറ്റ് ചികില്‍സയിലായിരുന്ന അച്ഛന്‍ മരിച്ചു. കുണ്ടായിത്തോട് സ്വദേശി ഗിരീഷാണ് മരിച്ചത്. മകൻ സനലിന്റെ മർദനമേറ്റ് ചികിത്സയിലായിരുന്നു ഗിരീഷ്. കഴിഞ്ഞയാഴ്ചയായിരുന്നു മകന്‍ പിതാവിനെ ആക്രമിച്ചത്. കുടുംബ പ്രശ്നത്തെ തുടർന്ന് അച്ഛനും മകനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. മകന്‍ സനലിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

A tragic case of domestic violence has been reported from Kozhikode, where a father succumbed to injuries after being assaulted by his son. The deceased, Girish from Kundayithode, was undergoing treatment following the attack by his son, Sanal. The incident occurred last week after a heated argument between them over a family dispute.