കൊല്ലം നഗരത്തില്‍ പള്ളി സെമിത്തേരിയോട് ചേര്‍ന്ന സ്ഥലത്തു നിന്ന് അസ്ഥികൂടം കണ്ടെത്തിയതില്‍ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനത്തിന് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാണ് അസ്ഥികളെന്നാണ് സൂചന.
കൊല്ലം നഗരത്തിലെ ശാരദാമഠത്തിന് സമീപമുളള സെന്റ് തോമസ് സിഎസ്െഎ പളളിയുടെ സെമിത്തേരിയുടെ സമീപത്തായാണ് കാടുമൂടിയ സ്ഥലത്ത് ട്രോളി ബാഗിനുളളില്‍ അസ്ഥികൂടം കാണപ്പെട്ടത്. ഏറെ പഴക്കമുണ്ടായിരുന്ന ഭാഗങ്ങളാണെന്ന് പൊലീസ് പരിശോധനയില്‍ തെളിഞ്ഞു. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അസ്ഥികൂടം ഭാഗങ്ങില്‍ ചിലതില്‍ ഇംഗ്ളീഷ് അക്ഷരങ്ങള്‍ എഴുതിയിരുന്നു. ആശുപത്രി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കത്രികയും ഇതിനൊപ്പം ഉണ്ടായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനത്തിന് ഉപയോഗിച്ച ശേഷം ബാഗിലാക്കി ഉപേക്ഷിച്ചതെന്നാണ് സൂചന. ശാരദാമഠം റോഡു വശത്തു നിന്ന് പളളിപ്പറമ്പിലേക്ക് വലിച്ചെറിയാനും എളുപ്പമാണ്. പൊതുവെ ആരും ശ്രദ്ധിക്കാത്ത കാടുമൂടിയപ്രദേശമാണ്.
മാലിന്യം കിടന്ന് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ പളളിയിലെ അംഗങ്ങളും ചുമതലപ്പെട്ടവരും ഇൗസ്ഥലത്തേക്ക് ശ്രദ്ധിക്കാറില്ല. ഏകദേശം ഒരു വര്‍ഷം മുന്‍പെങ്കിലും ഇൗ സ്ഥലത്ത് ബാഗ് ഉപേക്ഷിച്ചിരിക്കാം. അത്രത്തോളം പഴക്കമുണ്ടായിരുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.