കൊച്ചിയില്‍ സ്കൂട്ടറിലെ ലഹരിക്കടത്തിലെ പ്രതി ഇടപ്പള്ളി മാളിലെ ഷോപ്പ് മാനേജര്‍. തമ്മനം സ്വദേശി റോണി സക്കറിയയ്ക്ക് പകല്‍ മാളിലെ ജോലിയും രാത്രി ലഹരിവിതരണവുമായിരുന്നു. ബെംഗളൂരുവില്‍ നിന്നെത്തിക്കുന്ന രാസലഹരി സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കാണ് ഇയാള്‍ വിറ്റിരുന്നത്. മാളില്‍വെച്ചും ലഹരിമരുന്ന് കൈമാറിയെന്നാണ് നിഗമനം