sneha-pocso

TOPICS COVERED

കണ്ണൂര്‍ തളിപ്പറമ്പില്‍ 23 കാരി പോക്സോ കേസില്‍‌ അറസ്റ്റിൽ. 12 കാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പുളിമ്പറമ്പ് സ്വദേശിനി സ്നേഹ മെർലിൻ ആണ് അറസ്റ്റിലായത്. 12കാരിയെ പലതവണ പീഡിപ്പിച്ചെന്ന് പരാതി. കഴിഞ്ഞ ഫെബ്രുവരിയിലാണ് പീഡനം നടന്നത്. 

പോക്സോ കേസില്‍ ഇരുപത്തിമൂന്നുകാരി അറസ്റ്റില്‍ |POCSO case
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് അധ്യാപിക വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങിലാണ് പീഡന വിവരം പുറത്തുവന്നത്. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തളിപ്പറമ്പ് സിഐ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

      12 കാരിക്ക് സ്നേഹ സ്വര്‍ണ ബ്രേസ്‍ലേറ്റ് വാങ്ങി നല്‍കിയിരുന്നു എന്ന് സൂചനയുണ്ട്. അങ്ങനെയാണ് പല തവണയായി പീഡിപ്പിക്കപ്പെട്ടത്. സിപിഐ നേതാവായ കോമത്ത് മുരളിയെ ആക്രമിച്ച കേസിലും സ്നേഹ പ്രതിയാണ്. 

      ENGLISH SUMMARY:

      A 23-year-old woman from Kannur has been arrested under the POCSO Act for allegedly abusing a 12-year-old. The incidents reportedly occurred multiple times.