ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

അയല്‍ക്കാരനെ കൊല്ലാനായി കാര്‍ ഓടിച്ചുകയറ്റുന്നതിനിടെ, വഴിയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച് വയോധികന്‍റെ ക്രൂരത. മംഗളൂരു ബജ്പയിലാണ് സംഭവം. ഗുരുതര പരുക്കേറ്റ രണ്ടുപേര്‍ ചികിത്സയിലാണ്. 

അപകടമെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. എന്നാല്‍ കൃത്യമായ ആസൂത്രണത്തോടെയുള്ള കൊലപാതക ശ്രമത്തിനിടയില്‍ പെട്ടുപോയതാണ് ഈ വഴിയാത്രക്കാരി. ബജ്പെ കാപ്പിക്കാട് റോഡില്‍ രാവിലെ എട്ടരയോടെയാണു സംഭവം. ബി.എസ് എന്‍.എല്ലില്‍ നിന്നും വിരമിച്ച സതീഷ് കുമാറെന്ന 69കാരന്റെയും അയല്‍വാസിയായ മുരളി പ്രസാദിന്റെയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

വൈര്യം മൂത്ത സതീഷ് മുരളിയെ കൊല്ലാനായി തീരുമാനിച്ചു. രാവിലെ സ്കൂട്ടറില്‍ പുറത്തുപോകുമ്പോള്‍ കാറിടിപ്പിച്ചു കൊല്ലാനായിരുന്നു ആസൂത്രണം. 

അമിത വേഗത്തില്‍ മുന്നോട്ടെടുത്ത കാര്‍ റോഡരികിലൂടെ നടന്നുപോകുന്ന സ്ത്രീയെ ആദ്യം ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍  തെറിച്ചുപോയ സ്ത്രീ സമീപത്തെ മതിലിന്റെ ഗ്രില്ലിലാണു വീണത്. മുരളിയുടെ സ്കൂട്ടറിനെയും ഇടിച്ചുതെറിപ്പിച്ചാണു കാര്‍ നിന്നത്. ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റു. കൊലപാതക ശ്രമത്തിന് ഉര്‍വ പൊലീസ് സതീഷിനെ അറസ്റ്റ് ചെയ്തു. ഇതിനു പുറമെ അശ്രദ്ധമായി വാഹനമോടിച്ചു കാല്‍നടയാത്രക്കാരന് അപകടമുണ്ടാക്കിയതിന് മംഗളുരു ട്രാഫിക്  പൊലീസും കേസെടുത്തു. 

ENGLISH SUMMARY:

Attempted murder, elderly man arrested