കോഴിക്കോട് യുവതിയെ അര്‍ധസഹോദരങ്ങള്‍ പീഡിപ്പിച്ചതായി പരാതി. 16 വയസുമുതല്‍ തുടങ്ങിയ പീഡനം അടുത്ത കാലം വരെ തുടര്‍ന്നെന്ന് അതിജീവിത മനോരമ ന്യൂസിനോട് പറഞ്ഞു. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പരാതിയില്‍ മാറാട് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അതിക്രൂരമായ പീഡനങ്ങള്‍ സഹിച്ചാണ് ഇത്രയും കാലം പിടിച്ചുിന്നതെന്നു അതിജീവിത പറയുന്നു. ഒന്നും പുറത്തുപറയാന്‍ ആകുമായിരുന്നില്ല. മാതാപിതാക്കളെയും സഹോദരങ്ങളെയും കൊല്ലുമെന്നായിരുന്നു പ്രതികളുടെ ഭീഷണി. പീഡനം തുടര്‍ക്കഥയായപ്പോള്‍ വിഷാദരോഗം ബാധിച്ചു. മരുന്നിനെ ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിലും പീഡനം തുടര്‍ന്നു. ഒടുവില്‍ യുവതിയുടെ കുടുംബജീവിതം കൂടി തകര്‍ത്ത് പീഡനത്തിന് കൂടുതല്‍ സൗകര്യം ഒരുക്കാന്‍ പ്രതികള്‍ ശ്രമിച്ചുതുടങ്ങിയതോടെയാണ് നിവൃത്തിയില്ലാതെ എല്ലാം തുറന്നുപറഞ്ഞത്.
യുവതിയുടെ പരാതിയില്‍ മാറാട് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലിസ് അറിയിച്ചു.