sneha-talipramb-pocso

TOPICS COVERED

കണ്ണൂര്‍ തളിപ്പറമ്പില്‍ പന്ത്രണ്ടുകാരിയെ പ്രകൃതി വിരുദ്ധ പീ‍ഡനത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായ 23 കാരി സ്നേഹ മെര്‍ലിന്‍ സ്ഥിരം കുറ്റവാളി. കഴിഞ്ഞ മാസം നടന്ന പീഡനത്തിലാണ് സ്നേഹയ്ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയുടെ ബാഗില്‍ നിന്ന് ലഭിച്ച ഫോണ്‍ പരിശോധിച്ചപ്പോള്‍ അധ്യാപകര്‍ക്കാണ് ആദ്യം സംശയം തോന്നിയത്. രക്ഷിതാക്കളെ വിവരം അറിയിക്കുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കൗണ്‍സിലിങ് നടത്തുകയും ചെയ്തു. കൗണ്‍സിലിങ്ങിലാണ് കുട്ടി പീ‍ഡനവിവരം പുറത്തുപറഞ്ഞത്. .

പെണ്‍കുട്ടിക്ക് പ്രതി സ്വര്‍ണ ബ്രേസ്‍ലെറ്റ് വാങ്ങി നല്‍കിയിരുന്നതായി സൂചനയുണ്ട്. നേരത്തെയും സമാനകേസില്‍ പ്രതിയായിരുന്ന സ്നേഹ പന്ത്രണ്ടുകാരിയെ കൂടാതെ പതിനാല് വയസുള്ള ആണ്‍കുട്ടിയെയും യുവതി പീഡിപ്പിച്ചതായി വിവരമുണ്ട്. പീഡന ദൃശ്യങ്ങളും പ്രതി ഫോണില്‍ പകര്‍ത്തിയിരുന്നു. വീഡിയോ കാട്ടി ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പരാതിപ്പെടാതിരിക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. 

തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ മെര്‍ലിന്‍ പ്രതിയായിരുന്നു. 2024 ഫെബ്രുവരി മൂന്നിനായിരുന്നു ആ സംഭവം. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുള്ള മധ്യസ്ഥതയ്ക്കിടെ കോമത്ത് മുരളീധരനെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചെന്നാണ് കേസ്. കൂടെയുണ്ടായിരുന്ന പുളിമ്പറമ്പ് സ്വദേശി എം. രഞ്ജിത്തായിരുന്നു ഹെല്‍മെറ്റ് കൊണ്ട് അടിച്ചത്. ഈ കേസിലെ മറ്റൊരു പ്രതിയായിരുന്നു സ്നേഹ മെര്‍ലിന്‍.

ENGLISH SUMMARY:

Sneha Merlin, arrested in a POCSO case in Kannur, is a repeat offender. She allegedly abused a 14-year-old boy, recorded the assault, and threatened him with the video.