കൊച്ചി കളമശേരി പോളി ടെക്നിക് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ച സംഭവത്തില്‍ അറസ്റ്റിലായവരില്‍ എസ്എഫ്ഐ നേതാവും. ഹോസ്റ്റലില്‍ നിന്നും മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുളത്തൂപുഴ സ്വദേശി ആകാശിന്‍റെ മുറിയില്‍ നിന്നും രണ്ട് കിലോയോളം കഞ്ചാവാണ് പിടികൂടിയത്.
Also Read: അലമാരയില്‍ വലിയ പൊതിയില്‍ കഞ്ചാവ്; തൂക്കി വില്‍ക്കാന്‍ ത്രാസ്; ഞെട്ടി പൊലീസ്
കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആര്‍. അഭിരാജ്. ഹരിപ്പാട് സ്വദേശി ആദിത്യന്‍ എന്നിവരുടെ മുറിയില്‍ നിന്നും ഒന്‍പത് ഗ്രാം കഞ്ചാവും പിടിച്ചു. അഭിരാജ് എസ്എഫ്ഐ നേതാവാണ്. അഭിരാജും ആദിത്യനും ഒരു മുറിയില്‍ താമസിക്കുന്നവരാണ്. ഇരുവരും കഞ്ചാവ് ഉപയോഗിചോ എന്നതില്‍ വ്യക്തതയില്ല. ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
ഹോളി ആഘോഷത്തിന് ഉപയോഗിക്കാനാണ് വിദ്യാര്‍ഥികള്‍ കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന. കോളജില്‍ കഞ്ചാവ് ആവശ്യമുള്ളവരില്‍ നിന്ന് വ്യാപകമായ പണപ്പിരിവ് നടന്നു എന്നാണ് വിവരം. ഈ പണം ഉപയോഗിച്ചാണ് കഞ്ചാവ് വാങ്ങിയതെന്നും പൊലീസ് കണ്ടെത്തി.
കഞ്ചാവുമായി പിടിയിലായ വിദ്യാര്‍ഥിയില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോസ്റ്റലിലെത്തിയത്. കളമശേരി എസിപിയുടെ നേതൃത്വത്തില്‍ പൊലീസും ഡാന്‍സാഫ് സംഘവും ഇന്നലെ രാത്രി 9.30 ഓടെ ഹോസ്റ്റലിലെത്തി. 10.30 ഓടെ പരിശോധന ആരംഭിച്ചു. പുലര്‍ച്ചെ മൂന്ന് മണിവരെ നീണ്ട പരിശോധനയില്‍ പെരിയാര്‍ ഹോസ്റ്റലിന്‍റെ രണ്ട് മുറികളില്‍ നിന്ന് രണ്ട് പാക്കറ്റിലായി കണ്ടെടുത്തത് 1.909 കിലോ കഞ്ചാവ്. പരിശോധനയ്ക്കിടെ ചിലര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇവരെ പറ്റിയുള്ള വിവരവും പൊലീസ് അന്വേഷിക്കും.