സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പാലക്കാട് അഞ്ചുമൂര്‍ത്തിമംഗലത്ത് യുവാവിനെ കുത്തിക്കൊന്നു. അഞ്ചുമൂര്‍ത്തിമംഗലം സ്വദേശി മനു(24) ആണ് മരിച്ചത്. മനുവിനെ കുത്തിവീഴ്ത്തിയ സുഹൃത്തും അഞ്ചുമൂർത്തിമംഗലം സ്വദേശിയുമായ വിഷ്ണുവിനെ പാലക്കാട് വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിൽ തർക്കം നിലനിന്നിരുവെന്നാണ് പൊലീസ് പറയുന്നത്. മനുവിനെ ആക്രമിച്ച സമയം വിഷ്ണു മദ്യ ലഹരിയിലായിരുന്നു വെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട് കൊല്ലപ്പെട്ട യുവാവിന്‍റെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.