Representative Image
ലൈംഗിക ബന്ധം എതിര്‍ത്തതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊന്നു തള്ളി. നഗ്നയായ നിലയില്‍ റെയില്‍വെ ലൈനില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലുധിയാനയിലെ ആലൂർ ഗ്രാമത്തിലാണ് സംഭവം. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ തിരിച്ചറിയുകയും പ്രതി 26 കാരനായ സഞ്ജീത് കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബീഹാർ സ്വദേശിയായ ഇയാള്‍ ജോലിക്കായാണ് ലുധിയാനയിലെത്തിയത്.
പെൺകുട്ടി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. മാര്‍ച്ച് 13 നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെതെന്ന് സംശയിക്കുന്ന മൃതദേഹം റെയില്‍വെ പാളത്തില്‍ കണ്ടെത്തിയത്. തുടക്കത്തില്‍ കേസെടുത്ത പൊലീസ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞ ശേഷമാണ് പ്രതിയിലേക്ക് എത്തിയത്. മാര്‍ച്ച് 11 മുതല്‍ പെണ്‍കുട്ടി കാണാതാവുകായായിരുന്നു.
പൊലീസ് അന്വേഷണത്തില്‍ സഞ്ജീത് കുമാര്‍ പെണ്‍കുട്ടിയുടെ വീടനടുത്ത് ജോലി ചെയ്തിരുന്നയാളാണ് കണ്ടെത്തി. മാർച്ച് 11 ന് വൈകീട്ട് 7.30 ഓടെ പെണ്‍കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നു. സമൂഹ കഴിച്ച ശേഷം സഞ്ജീത് കുമാർ പെണ്‍കുട്ടിയോടെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. അതിന് സമ്മതിക്കാതിരുന്ന പെണ്‍കുട്ടിയെ പ്രതി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ലൈംഗികമായി ഉപദ്രവിച്ചിരുന്നോ എന്നതില്‍ മൃതദേഹ പരിശോധനയ്ക്ക് ശേഷം വ്യക്തത വരുമെന്നും പൊലീസ് പറഞ്ഞു.
ഇരയുടെ വായിൽ തുണികൊണ്ട് കെട്ടിയിരുന്നുവെന്നും തലയിൽ മുറിവേറ്റതിന്റെ പാടുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും ചെരിപ്പുകളും റെയിൽവേ ലൈനിന്റെ സമീപത്ത് നിന്നും കണ്ടെത്തി. പ്രതിയും പെണ്‍കുട്ടിയും ബന്ധത്തിലായിരുന്നവെന്ന് പെണ്‍കുട്ടിയുടെ സഹോദരി പൊലീസിനോട് പറഞ്ഞു.
പ്രതി പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ സമ്മാനിച്ചിട്ടുണ്ട്. വിവാഹവാഗ്ദാനം നൽകി പ്രതികൾ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായും കുടുംബം പൊലീസിനോട് വ്യക്തമാക്കി. പ്രതി വിവാഹിതനും രണ്ട് കുട്ടികളുമുണ്ടെന്നാണ് വിവരം.