AI Generated Image
കഞ്ചാവുമായി പത്താംക്ലാസുകാരന്‍ എക്സൈസ് പിടിയില്‍. പൂഞ്ഞാര്‍ പനച്ചിക്കപ്പാറയില്‍ നിന്നാണ് വിദ്യാര്‍ഥിയെ എക്സൈസ് പിടികൂടിയത്. റോഡില്‍ സംശയാസ്പദമായി കണ്ട കുട്ടിയെ പരിശോധിച്ചപ്പോഴാണ് ആറുഗ്രാം കഞ്ചാവ് ലഭിച്ചത്.
ശനിയാഴ്ച രാത്രി എട്ടു മണിയോടെ പനച്ചിക്കപ്പാറയിലാണ് സംഭവം. പൂഞ്ഞാര്‍ കുന്നോനിയില്‍ നിന്നും മടങ്ങുകയായിരുന്നു എക്സൈസ് സംഘം. വരുന്ന വഴി സംശയാസ്പദമായ രീതിയില്‍ ബൈക്കിലിരുന്ന വിദ്യാര്‍ഥിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. എക്സൈസിനെ കണ്ട ഉടനെ വിദ്യാര്‍ഥി പൊതി വലിച്ചെറിഞ്ഞ് ബൈക്ക് എടുത്ത് മുന്നോട്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു.
ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥനെ തള്ളി താഴെയിടുകയായിരുന്നു. പിന്നീട് വിദ്യാര്‍ഥിയെ ജാമ്യത്തില്‍ വിട്ടു.