കമളശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലില്‍ കഞ്ചാവ് ഇടപാടുകളില്‍ വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയം മറന്നുള്ള ഐക്യം ഉണ്ടായിരുന്നതായി പൊലീസ്. രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തത് ആകാശിന്‍റെ മുറിയില്‍ നിന്നാണ്.
വിദ്യാര്‍ഥികളില്‍ നിന്നും പിരിച്ച പണം പൂര്‍വ വിദ്യാര്‍ഥികളാണ ആഷ്ക്, ഷാലിക് എന്നിവര്‍ക്കാണ് നല്‍കി. ഇവരാണ് കഞ്ചാവ് ഹോസ്റ്റലിലേക്ക് എത്തിച്ചതും വിതരണം ചെയ്യാന്‍ തയ്യാറാക്കിയതെന്നും പൊലീസ് കണ്ടെത്തി. അതേസമയം ആകാശ് പൊലീസ് കസ്റ്റഡിയിലിരിക്കെ വന്നൊരു ഫോണ്‍ കോളും പൊലീസ് അന്വേഷിക്കുന്നുണ്ട്. 'ആകാശേ സെയ്ഫ് അല്ലേ...?' എന്നാണ് ആകാശിന്‍റെ ഫോണിലേക്ക് വന്ന ഫോണ്‍. ഇത് ആരാണെന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്.
കളമശേരി പോളിടെക്നിക് ഹോസ്റ്റലിലെ ലഹരിവേട്ടയ്ക്ക് പിന്നാലെ കുസാറ്റ് പരിസരത്തെ ഹോസ്റ്റലുകളില്‍ പൊലീസിന്‍റെ മിന്നല്‍ പരിശോധന. കഞ്ചാവുമായി നാല് യുവാക്കൾ പിടിയിലായി. കളമശ്ശേരിയിൽ മൂന്നും തൃക്കാക്കരയിൽ ഒരാളുമാണ് പിടിയിലായത്. രണ്ട് പേർ പിടിയിലായത് കുസാറ്റിന് പരിസരത്ത് നിന്നാണ്.
രാത്രികാല പരിശോധനകളുടെ ഭാഗമായാണ് നേരത്തെ പരാതികള്‍ ഉയര്‍ന്ന ഹോസ്റ്റലുകളില്‍ പൊലീസ് സംഘം പരിശോധന നടത്തിയത്. മദ്യക്കുപ്പികള്‍ക്ക് പുറമെ കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന കുപ്പിയടക്കം ഹോസ്റ്റലുകളില്‍ കണ്ടെത്തി. ലഹരിമരുന്ന് കൈവശം വെച്ച ഒരു വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ച നിരവധി പേരും പിടിയിലായി.
അതിനിടെ കൊച്ചിയില്‍ രാത്രി ലഹരിമരുന്നുമായി 30 പേര്‍ പിടിയിലായി ഡാന്‍സാഫ്, സ്പെഷ്യല്‍ ഒാപ്പറേഷന്‍ ഗ്രൂപ്പ് അംഗങ്ങളാണ് ഇവരെ പിടികൂടിയത്. കളമശേരിയിലും വൈറ്റില ഹബിലും എസിപി മാരായ പി.വി. ബേബി, പി. രാജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.