കൊല്ലം കല്ലുവാതുക്കലിൽ മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ച് വീടിന് പുറത്താക്കി, തീയിട്ടതിന് ശേഷം സ്വയം കഴുത്തറുത്തു. പാമ്പ്രം സ്വദേശി മണിയപ്പൻ ഭാര്യയുടെ മാതാവ് രത്നമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. തുടർന്ന്, രത്നമ്മയെ വീടിനു പുറത്താക്കി വീട്ടിൽ തീ പിടിപ്പിച്ച് ശുചിമുറിയിൽ കയറി സ്വയം കഴുത്തറുക്കുകയുമായിരുന്നു.
പരുക്കേറ്റ മണിയപ്പനെയും രത്നമ്മയെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാചകവാതകം തുറന്നുവിട്ടാണ് മണിയപ്പൻ തീയിട്ടത്. അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി. കുടുംബപ്രശ്നം ഏറെനാളായി നിലനിന്നിരുന്നുവെന്നു വിവരം.