കൊല്ലം ഉളിയക്കോവിലില്‍ കോളജ് വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തി. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥി ഫെബിന്‍ ജോര്‍ജ് ഗോമസ് ആണ് കൊല്ലപ്പെട്ടത്. പിതാവ് ജോര്‍ജ് ഗോമസിനും കുത്തേറ്റു. അതേസമയം കൊലയ്ക്ക് പിന്നാലെ പ്രതി ജീവനൊടുക്കി. നീണ്ടകര സ്വദേശി തേജസ് രാജ് ട്രെയിന് മുന്നില്‍ച്ചാടിയാണ് മരിച്ചത്.
കടപ്പാക്കടയിലെ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.റെയില്‍വേ ട്രാക്കിന് സമീപം ഒരു കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി. ഫെബിന്‍ കുത്തേറ്റുവീഴുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഫെബിന്റെ നെഞ്ചിലും കഴുത്തിലും മുറിവേറ്റെന്ന് ദൃക്സാക്ഷി മൊഴി നല്‍കി.
മുഖംമറച്ചാണ് അക്രമി എത്തിയതെന്ന് അയല്‍വാസികളും വെളിപ്പെടുത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. തികച്ചും നിര്‍ഭാഗ്യകരമായ സംഭവമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍ പ്രതികരിച്ചു.