alp-murder
  • കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു
  • പ്രതിയുടേതെന്ന് കരുതുന്ന മൃതദേഹം റെയിൽവേ ട്രാക്കിൽ
  • ഫെബിൻ ജോർജ് ഗോമസിനെയാണ് കുത്തിക്കൊന്നത്

കൊല്ലം ഉളിയക്കോവിലിൽ യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊന്നു. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ആണ് കൊല്ലപ്പെട്ടത്. കൊല്ലം ഫാത്തിമ മാതാ കോളജിലെ വിദ്യാർത്ഥിയാണ് ഫെബിന്‍. കാറിലെത്തിയ ആളാണ് ഫെബിനെ ആക്രമിച്ചത്. കാരണം വ്യക്തമല്ല. മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഫെബിന്‍റെ അച്ഛനും  കുത്തേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

കാറിലെത്തിയ ആള്‍ പര്‍ദ്ദ ധരിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. തേജസ് രാജ് എന്നയാളാണ് ഫെബിനെ കുത്തിയതെന്നാണ് വിവരം. അതേസമയം കൊല്ലം നഗരത്തിലെ കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ ഒരു മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. സമീപത്ത് നിർത്തിയിട്ട  കാറിൽ ചോരപ്പാടുകളുമുണ്ട്. ട്രാക്കിലെ മൃതദേഹം ഫെബിന്‍റെ കൊലയാളിയുടേതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പൊലീസ്  പരിശോധന തുടരുകയാണ്.

ENGLISH SUMMARY:

A young man named Febin George was brutally stabbed to death inside his home in Uliyakovil, Kollam. Febin, a student at Fatima Mata College, was attacked by an unidentified assailant who arrived in a car. The motive behind the attack remains unclear. Febin’s father was also injured while trying to protect his son and has been hospitalized. Febin’s body has been shifted to the hospital.