കൊല്ലം ഉളിയക്കോവിലില്‍ കോളജ് വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നശേഷം അക്രമി ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. കൊല്ലം ഫാത്തിമമാതാ കോളജ് വിദ്യാര്‍ഥി ഫെബിന്‍ ജോര്‍ജ് ഗോമസാണ് മരിച്ചത്. പിതാവ് ജോര്‍ജ് ഗോമസിനും കുത്തേറ്റു. പിന്നാലെ കടപ്പാക്കടയിലെത്തിയാണ് ട്രെയിനിന് മുന്നില്‍ച്ചാടി നീണ്ടകര സ്വദേശി തേജസ് രാജ് ജീവനൊടുക്കിയത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് നാടിനെ നടുക്കിയ അരുംകൊല. ALSO READ; ഫെബിന്റെ സഹോദരിയുമായി തേജസിന് പ്രണയം; ജോലി ലഭിച്ചപ്പോള്‍ ബന്ധം ഉപേക്ഷിച്ചത് കൊലക്ക് പിന്നില്‍
ഉളിയക്കോവിലിലെ വീട്ടിലെത്തിയാണ് 24കാരനായ തേജസ് രാജ് ഫെബിനെ ആക്രമിച്ചത്. ആദ്യം കോളിംഗ് ബെല്ലടിച്ചു. ഫെബിന്‍റെ അച്ഛനാണ് വാതില്‍ തുറന്നത്. അദ്ദേഹത്തെ ആക്രമിച്ച പ്രതി ശബ്ദം കേട്ട് ഓടിയെത്തിയ ഫെബിനെ കുത്തി വീഴ്ത്തുകയായിരുന്നു. കുത്തേറ്റ് പ്രാണരക്ഷാര്‍ഥം ഫെബിന്‍ ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. നെഞ്ചിലും കഴുത്തിലും ആഴത്തില്‍ മുറിവേറ്റ ഫെബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. ALSO READ; കോളിംഗ് ബെല്‍ കേട്ട് കതക് തുറന്നു; മുഖം മറച്ച് കൊലപാതകി ; ചോരവാര്‍ന്ന് നിലവിളിച്ച് ഫെബിന്‍
ആക്രമണം തടയാൻ ശ്രമിച്ച പിതാവ് ജോർജ് ഗോമസിന് വാരിയെല്ലിനും കൈയ്ക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. തേജസിന്റെ വിവാഹം ഫെബിന്‍ മുടങ്ങിയതിന്‍റെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്. ഫെബിന്‍റെ സഹോദരിയുമായി തേജസിന്‍റെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ ഫെബിന്‍റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ തർക്കമായി. തേജസ് ലക്ഷ്യമിട്ടത് ഫെബിന്‍റെ സഹോദരിയെയാണെന്ന സംശയവുമുണ്ട്. പര്‍ദ്ദ ധരിച്ചാണ് അക്രമി ഫെബിന്‍റെ വീട്ടില്‍ എത്തിയതെന്ന് അയല്‍വാസി പറയുന്നു. തേജസിന്‍റെ കയ്യില്‍ പെട്രോള്‍ ഉണ്ടായിരുന്നു. ഇത് വീട്ടിലേയ്ക്ക് ഒഴിക്കാനും ഇയാള്‍ ശ്രമിച്ചു എന്നാണ് വിവരം.