പ്രതീകാത്മക ചിത്രം
ആണ്‍കുഞ്ഞിനെ ആഗ്രഹിച്ചിരിക്കെ പെണ്‍കുഞ്ഞ് പിറന്നു എന്ന കാരണത്താല്‍ 17 ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടര്‍ടാങ്കിലിട്ട് അമ്മ. രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് നാടിനെ നടുക്കിയ സംഭവം. കുഞ്ഞിന്‍റെ അമ്മ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.
പെണ്‍കുഞ്ഞ് ജനിച്ചതോടെ അമ്മയ്ക്ക് കുഞ്ഞിനോട് അരിശമായിരുന്നു. ആണ്‍കുട്ടി വേണമെന്ന ആഗ്രഹം നടക്കാതിരുന്നത് അവരെ മാനസിക സംഘര്‍ഷത്തിലാക്കി. ഇതോടെ വാട്ടര്‍ടാങ്കിനുള്ളില്‍ കുഞ്ഞിനെ ഇട്ട് അടപ്പ് കൊണ്ട് മൂടിവച്ചു. ശ്രീറാം കോളനി സ്വദേശി ആജ്കി ദേവി എന്ന ഇരുപത്തിരണ്ടുകാരിയാണ് സ്വന്തം കുഞ്ഞിനെ കൊന്നത്.
കുഞ്ഞിനെ വാട്ടര്‍ടാങ്കിലിട്ട കാര്യം അമ്മ മറ്റൊരാളോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുഞ്ഞിന്‍റെ അച്ഛനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്ത് എത്തിയതെന്ന് കോത്‌വാലി എസ്.എച്ച്.ഒ നാരായണ്‍ സിങ് വ്യക്തമാക്കി. കൊലക്കുറ്റം ചുമത്തിയാണ് കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.