കന്നട നടി രന്യ റാവുവുമായി ബന്ധപ്പെട്ട സ്വര്‍ണ കടത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. സുഹൃത്തായ തരുണ്‍ രാജുവുമായി 26 തവണ രന്യ റാവു ദുബായ് നടത്തിയെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സ് (ഡിആര്‍ഐ) കോടതിയില്‍ വ്യക്തമാക്കിയത്. സ്വര്‍ണം കടത്താനായിരുന്നു ഈ യാത്രകള്‍.
രാവിലെ ദുബായിലേക്കും വൈകീട്ട് തിരികെ നാട്ടിലേക്കും, ഇതായിരുന്നു യാത്രയുടെ പാറ്റേണ്‍. ഇത് സംശയം ജനിപ്പിച്ചതായി തരുണ്‍ രാജുവിന്‍റെ ജാമ്യ ഹര്‍ജി എതിര്‍ത്താണ് ഡിആര്‍ഐ കോടതിയില്‍ വ്യക്തമാക്കി. രന്യ റാവുവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സ്വര്‍ണ കടത്ത് കേസില്‍ നടനെയും പൊലീസ് അറസ്റ്റ് ചെയതത്.
ഇരുവരും തമ്മില്‍ വലിയ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. രന്യ ബുക്ക് ചെയ്ത ടിക്കറ്റിലാണ് തരുണ്‍ രാജു ദുബായില്‍ നിന്നും ഹൈദരാബാദിലേക്ക് എത്തിയത്. ഇതിനായുള്ള പണം രന്യ തരുണിന്‍റെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കി. തരുണ്‍ കള്ളകടത്ത് സംഘത്തിന്‍റെ ഭാഗമാണെന്നതിന് തെളിവുകളുണ്ടെന്നും ഡിആര്‍ഐ വ്യക്തമാക്കി.
2023 മുതല്‍ 2025 മാര്‍ച്ച് വരെ രന്യ റാവു 52 യാത്രകള്‍ നടത്തി. ഇതില്‍ 26 എണ്ണത്തില്‍ തരുണ്‍ രാജു കൂടെയുണ്ടായിരുന്നു. ഒന്നിച്ചുള്ള യാത്രകള്‍ സ്വര്‍ണകടത്തിന്‍റെ സംശയിപ്പിക്കുന്നതായി ഡിആര്‍ഐ വ്യക്തമാക്കി. അന്വേഷണം ഊർജിതമായതോടെ, രാജുവിനെതിരെ അധികൃതർ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. മാർച്ച് എട്ടിന് തരുണ്‍ രാജു രാജ്യം വിടാൻ ശ്രമിച്ചതായും ഡിആര്‍ഐ കോടതിയില്‍ വ്യക്തമാക്കി.