ബെംഗളുരു സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സിയായ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേസിലെ പ്രതിയായ നടി രന്യ റാവു. ഭീഷണിപ്പെടുത്തിയും ശാരീരികമായി മര്‍ദ്ദിച്ചുമാണു കുറ്റം സമ്മതിപ്പിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരുപത് തവണയെങ്കിലും മുഖത്തടിച്ചെന്നും നടി ഡി.ആര്‍.ഐ അഡീഷണല്‍ ഡയറക്ടര്‍ ജനറലിനു നല്‍കിയ പരാതിയില്‍ ആരോപിച്ചു. ഡി.ജി.പിയായ അച്ഛനെ കേസില്‍പെടുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിച്ചു. പരാതിയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.