ഇടുക്കിയിൽ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ പ്രദീപ് ജോസ് ആണ് പിടിയിലായത്. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന യുവതിയിൽ നിന്നും ചെക്ക് കേസിലെ അറസ്റ്റ് ഒഴിവാക്കാൻ ഇയാൾ 10000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. വണ്ടിപ്പെരിയാർ സ്വദേശിയായ സഹായി റഷീദിന്റെ ഗൂഗിൾ പേ വഴിയാണ് പണം വാങ്ങിയത്.
യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ ഇന്നലെ രാത്രി വിജിലൻസ് വണ്ടിപ്പെരിയാറിൽ നടത്തിയ പരിശോധനയിൽ പ്രദീപ് പണം വാങ്ങിയെന്ന് കണ്ടെത്തുകയായിരുന്നു. ഇയാൾ മുൻപും കൈക്കൂലി വാങ്ങിയിട്ടുണ്ടോയെന്ന് വിജിലൻസ് അന്വേഷിച്ച് വരികയാണ്
Police officer arrested by Vigilance for accepting bribe in Idukki. ASI Pradeep Jose of Thodupuzha police station has been arrested. He had accepted a bribe of Rs 10,000 from a young woman working outside Kerala to avoid arrest in a cheque case. The money was received through Google Pay of his aide Rasheed, a native of Vandiperiyar.