കൊല്ലം മയ്യനാട് താന്നിയിൽ കുഞ്ഞിനെ കൊന്ന് മാതാപിതാക്കൾ ജീവനൊടുക്കി. മരിച്ചത് അജീഷ് (38), സുലു (36), രണ്ടര വയസ്സുള്ള മകൻ ആദി എന്നിവരാണ്. കുഞ്ഞിനെ കൊന്നത് കഴുത്തറുത്താണ്. വലിയ സാമ്പത്തിക ബാധ്യതയും അജീഷിന് കാന്‍സര്‍ രോഗബാധ സ്ഥിരീകരിച്ചതുമാണ് ദമ്പതികളെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. പ്രവാസിയായ അജീഷ് ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയതെന്ന് പഞ്ചായത്തംഗം പറഞ്ഞു.
വാടകവീട്ടിൽ അജീഷിന്റെ മാതാപിതാക്കൾക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. രാവിലെ ഉണരുന്ന പതിവ് സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാതെ വന്നതോടെ മാതാപിതാക്കൾ ചെന്ന് നോക്കിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ശരീരം കട്ടിലിലും അതിന് സമീപത്തായി അജീഷും സുലുവും തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)