**EDS: VIDEO GRAB** Pune: A tempo traveller catches fire while it was ferrying some employees of a company to their office, at Hinjewadi, near Pune, Wednesday, March 19, 2025. At least four people were killed and five others suffered injuries in the incident, according to officials. (PTI Photo)(PTI03_19_2025_000085B)

**EDS: VIDEO GRAB** Pune: A tempo traveller catches fire while it was ferrying some employees of a company to their office, at Hinjewadi, near Pune, Wednesday, March 19, 2025. At least four people were killed and five others suffered injuries in the incident, according to officials. (PTI Photo)(PTI03_19_2025_000085B)

TOPICS COVERED

സ്വകാര്യ സ്ഥാപനം ശമ്പളം വെട്ടിക്കുറച്ചതില്‍ നിരാശനായ ഡ്രൈവര്‍ താന്‍ ഓടിച്ചിരുന്ന മിനി ബസിന് തീയിട്ടുണ്ടാക്കിയ അപകടത്തില്‍ നാലുപേര്‍ പൊള്ളലേറ്റ് മരിച്ചു. പുണെ നഗരത്തിന് സമീപം ഹിന്‍ജവാ‍ഡിയില്‍ ബുധനാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. ജനാര്‍ദന്‍ ഹംബാര്‍ഡേകര്‍ എന്നയാളാണ് സഹപ്രവര്‍ത്തകരോടും സ്ഥാപനത്തോടുമുള്ള അരിശം തീര്‍ക്കാന്‍ ഈ ക്രൂരത കാണിച്ചതെന്ന് പിംപ്രി ചിച്ച്വാദിലെ ഡപ്യൂട്ടി പൊലീസ് കമ്മിഷണറായ വിശാല്‍ ഗെയ്​ക്​വാദ് പറഞ്ഞു. 

വ്യോമ ഗ്രാഫിക്സ് എന്ന സ്ഥാപനത്തിന്‍റേതാണ് ബസ്. കമ്പനിയിലെ ജീവനക്കാരായ 14 പേരെ തൊഴിലിടത്തേക്ക് കൊണ്ടുവരുന്ന ബസിനാണ് ജനാര്‍ദന്‍ തീ കൊളുത്തിയത്. ബെന്‍സീന്‍ അടങ്ങിയ ലായനിയാണ് കൃത്യത്തിനായി പ്രതി ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. ബസിലെ ടോണര്‍ തുടയ്ക്കുന്നതിനുള്ള തുണിയും ജനാര്‍ദന്‍ സൂക്ഷിച്ചിരുന്നു. ബസ് കമ്പനിക്ക് അടുത്തെത്താനായതും ഇയാള്‍ ടോണര്‍ തുടയ്ക്കുന്നതിനുള്ള തുണിക്ക് തീ കൊളുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. 

തീയിട്ടതിന് പിന്നാലെ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പ്രതി ചാടിയിറങ്ങി. 100 മീറ്ററോളം നീങ്ങിയ ശേഷമാണ് ബസ് നിന്നത്. ചാടി പുറത്തിറങ്ങുന്നതിനിടയില്‍ ജനാര്‍ദനും പൊള്ളലേറ്റു.  ആശുപത്രിയിലെത്തി ചികില്‍സ തേടിയ ജനാര്‍ദനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. 

അതേസമയം, ഡ്രൈവര്‍ ബസിന് തീയിട്ടതിനെ തുടര്‍ന്ന് വെന്തുമരിച്ച നാലുപേരുമായും ഇയാള്‍ക്ക് ശത്രുതയുണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. ശങ്കര്‍ ഷിന്‍ഡെ(63), രാജന്‍ ചവാന്‍(42),ഗുര്‍ദാസ് ലോക്​റെ(45), സുഭാഷ് ഭോസ്​ലെ(44) എന്നിവരാണ് ബസിനുള്ളില്‍ പെട്ടുപോയത്. എമര്‍ജന്‍സി എക്സിറ്റ് തുറക്കാന്‍ കഴിയാതെ വന്നതോടെ ഇവര്‍ കുടുങ്ങുകയായിരുന്നു. ബസിലുണ്ടായിരുന്ന മറ്റ് ആറുപേരും പരുക്കുകളോടെ രക്ഷപെട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 

ENGLISH SUMMARY:

A driver, frustrated by a salary cut, set a mini bus on fire in Hinjewadi, Pune, killing four people. The tragic accident involved a chemical fire that led to severe burns.