മുളവുകാട് പെൺസുഹൃത്തിനോട് സംസാരിച്ചതിന് യുവാവിന് കാപ്പാ കേസ് പ്രതിയുടെ ക്രൂരമർദനം. കാപ്പാ കേസ് പ്രതി ശ്രീരാജാണ് യുവാവിനെ മർദിച്ചത്. കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയ ശേഷം ഇരുമ്പ് വടി കൊണ്ട് മർദിക്കുകയായിരുന്നു. മർദന ദൃശ്യങ്ങൾ ഇയാൾ പിന്നീട് വാട്ട്സാപ്പ് സ്റ്റാറ്റസ് ആക്കുകയും ചെയ്തു.
പെണ്‍സുഹൃത്തിനേയും ശ്രീരാജ് വീട്ടില്‍ കയറി ആക്രമിച്ചു. വീട് അടിച്ചുതകര്‍ത്ത പ്രതി യുവതിയുടെ കാലില്‍ കത്തികൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചു. പെൺ സുഹൃത്തിനുള്ള മുന്നറിയിപ്പെന്നാണ് ശ്രീരാജ് ഇതു സംബന്ധിച്ച് പൊലീസിനോട് പറഞ്ഞത്. വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ശ്രീരാജിനെ മുളവുകാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ‘പണി’ സിനിമയിലെ ദൃശ്യം അനുകരിച്ചതെന്നാണ് ഇയാളുടെ മൊഴി.