കോഴിക്കോട് ലഹരിക്ക് അടിമയായ പിടികിട്ടാപ്പുള്ളിയെ പിടികൂടാൻ പൊലീസിനെ സഹായിച്ച് മനോരമ ന്യൂസ്. ആത്മഹത്യാഭീഷണി മുഴക്കിയ പ്രതിയെ മനോരമ ന്യൂസ് സഹായത്തോടെയാണ് പിടികൂടിയത്. അറസ്റ്റിന് മുമ്പ് മാധ്യമത്തോട് സംസാരിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസ് മനോരമ ന്യൂസിന്‍റെ സഹായം തേടുകയായിരുന്നു. എലത്തൂര്‍ സ്വദേശി രാഹുലാണ് അറസ്റ്റിലായത്. മകന്‍റെ മര്‍ദനം താങ്ങാനാകുന്നില്ലെന്ന് അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു.