വയനാട് പുനരധിവാസത്തിനായി സംസ്ഥാനത്തിന് അനുവദിച്ച ഫണ്ട് വിനിയോഗിക്കാനുള്ള കാലാവധി കേന്ദ്ര സർക്കാർ നീട്ടി നൽകി. ഉപാധികളോടെയാണ് ഡിസംബർ 31 വരെ സമയം നീട്ടി നൽകിയിരിക്കുന്നത്. ഇക്കാര്യം കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
മുൻപ് മാർച്ച് 31-നകം ഫണ്ട് ചിലവഴിക്കണമെന്നായിരുന്നു ഉപാധി. എന്നാൽ ഉപാധികൾ വ്യക്തമാക്കാത്തതിനെ ഹൈക്കോടതി വിമർശിച്ചു. "ഡൽഹിയിലെ ഉദ്യോഗസ്ഥൻ കോടതിക്ക് മുകളിലാണോ എന്ന് കരുതുന്നുണ്ടോ?" എന്ന് ഹൈക്കോടതി ചോദിച്ചു. സമയപരിധി നീട്ടിയതിൽ വ്യക്തത വരുത്തി തിങ്കളാഴ്ച സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.