തൊടുപുഴയില്‍ കാണാതായ ബിജു ജോസഫിന്‍റെ മൃതദേഹം കണ്ടെത്തി.കലയന്താനി ചെത്തിമറ്റത്തെ ഗോഡൗണിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മാന്‍ഹോളില്‍ നിന്ന് പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്. ബിജുവിന്‍റെ തിരോധാനത്തില്‍ ക്വട്ടേഷന്‍ നല്‍കിയ ബിസിനസ് പങ്കാളിയും രണ്ട് ഗുണ്ടകളും പിടിയിലായിരുന്നു. ശനിയാഴ്ച മുതല്‍ ബിജുവിനെ കാണാതായെന്ന് ഭാര്യ പൊലീസില്‍ പരാതിനല്‍കിയിരുന്നു. ബിജുവിനെ കൊന്ന് മാന്‍ഹോളില്‍ ഒളിപ്പിച്ചെന്നായിരുന്നു പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി.
വ്യാഴാഴ്ച രാവിലെ കാറിലാണ് ബിജുവിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയത്. കാറില്‍വച്ചുതന്നെ ബിജു കൊല്ലപ്പെട്ടതായി പൊലീസ് പറയുന്നു. ശേഷം പത്തുമണിയോടെയാണ് പ്രതികള്‍ മൃതദേഹം ഗോഡൗണിലെത്തിക്കുന്നത്. ഒന്നാം പ്രതി ജോമോനാണ് ക്വട്ടേഷന്‍ കൊടുത്തതെന്ന് എസ്പി ടി.കെ.വിഷ്ണു പ്രദീപ് പറഞ്ഞു. ബിജുവും ജോമോനും തമ്മില്‍ വളരെനാളായി സാമ്പത്തികത്തര്‍ക്കമുണ്ടെന്നും പൊലീസ് പറയുന്നു. ഇവര്‍ പാര്‍ട്നര്‍മാരായി മുന്‍പ് ബിസിനസ് നടത്തിയിരുന്നു. കൊലയ്ക്ക് കാരണം സാമ്പത്തികത്തര്‍ക്കമാണെന്നാണ് കരുതുന്നത്. കേസില്‍ ജോമോന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കസ്റ്റഡിയിലാണ്. ഒരാള്‍ ജയിലിലുമാണ്.