e-sreedharan-file-image

കെ റെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകില്ലെന്ന് ഇ.ശ്രീധരൻ. പദ്ധതി ഉപേക്ഷിച്ചുവെന്ന് പറയാൻ ഇനിയെങ്കിലും സംസ്ഥാന സർക്കാർ തയ്യാറാവണം. താൻ സമർപ്പിച്ച സെമി സ്പീഡ് റെയിൽ പദ്ധതിക്കുള്ള നിർദേശം നടപ്പാക്കാനാണ് ശ്രമിക്കേണ്ടത്. ഇത് ജനങ്ങൾക്കും പരിസ്ഥിതിക്കും കാര്യമായി ദോഷമുണ്ടാക്കുന്നതല്ല. ഈ പദ്ധതിക്കുള്ള അനുമതി കേന്ദ്ര സർക്കാരിൽ നിന്നു നിന്നും നേടാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടതെന്നും ഇ.ശ്രീധരൻ പാലക്കാട് പറഞ്ഞു.

ENGLISH SUMMARY:

E. Sreedharan suggests the Kerala government abandon the K-Rail project as the central government is unlikely to approve it. He advocates for his semi-speed rail plan, which he claims would be more beneficial for both the environment and the people.