കൊല്ലം ആയൂരിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ തൂങ്ങിമരിച്ചു. അബോധാവസ്ഥയില്‍ കാണപ്പെട്ട അമ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ കെഎസ്ഇബി ജീവനക്കാരന്‍ വീട്ടില്‍ എത്തിയപ്പോഴാണ് നാട്ടുകാരും വിവരം അറിഞ്ഞത്.
ആയൂര്‍ ഇളമാട് വടക്കെവിള രഞ്ജിത്ത് ഭവനിൽ മുപ്പത്തിയഞ്ചു വയസുളള രഞ്ജിത്താണ് മരിച്ചത്. അമ്മ 56 വയസുളള സുജാതയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയിൽ അമ്മയും മകനും കൂടി ഭക്ഷണം കഴിച്ച ശേഷം കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് മരിക്കുവാനായി തീരുമാനിക്കുകയായിരുന്നു. തുടർന്ന് അമ്മ കഴിക്കുവാനായി വച്ചിരുന്ന പ്രമേഹരോഗത്തിന്റെ ഗുളികകള്‍ മകനും അമ്മയും കൂടി കഴിച്ചു. അമ്മ സുജാതയുടെ നിർദേശപ്രകാരം മകന്‍ രഞ്ജിത്ത് അമ്മയുടെ കഴുത്തിൽ ഷോളിട്ട് മുറുക്കുകയും ചെയ്തു. അമ്മ മരിച്ചു എന്ന് കരുതിയ രഞ്ജിത്ത് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. 210 രൂപ വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാരന്‍ വീട്ടിലെ ഫ്യൂസ് ഊരുവാനായി വന്നപ്പോഴാണ് മുറിക്കുളളില്‍ നിന്ന് വെളളം വേണമെന്ന ശബ്ദം കേട്ടത്. തുടര്‍ന്ന് അടുത്തു താമസിക്കുന്നവരെ വിവരം അറിയിച്ച് വീടു പരിശോധിച്ചപ്പോഴാണ് അമ്മയെ അബോധാവസ്ഥലയില്‍ കണ്ടത്. മുറിക്കുള്ളില്‍ മകന്‍ തൂങ്ങിനില്‍ക്കുന്നതും.
സുജാതയും മകന്‍ രഞ്ജിത്തും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ആറുമാസമായി രഞ്ജിത്തും ജോലിക്ക് പോയിട്ടില്ലെന്നാണ് വിവരം.