shibila-case
  • മധ്യസ്ഥ ചര്‍ച്ച നടത്തി പൊലീസ്
  • താമരശേരി ഗ്രേഡ് എസ്.ഐ കെ.കെ.നൗഷാദിന് സസ്പെന്‍ഷന്‍
  • യാസിറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില കൊലപാതകക്കേസില്‍ പൊലീസിനെതിരെ നടപടി. ഭര്‍ത്താവ് യാസിറിനെതിരെ ഷിബില നല്‍കിയ പരാതി ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി താമരശേരി ഗ്രേഡ് എസ്.ഐ കെ.കെ.നൗഷാദിനെ സസ്പെന്‍ഡ് ചെയ്തു. പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കൊല്ലപ്പെട്ട ഷിബിലയുടെ കുടുംബവും ആരോപിച്ചിരുന്നു. 

കഴിഞ്ഞ 28 നാണ് യാസിറിനും കുടുംബത്തിനുമെതിരെ സ്വന്തം കൈപ്പടയില്‍ എഴുതി തയ്യാറാക്കിയ പരാതി ഷിബില താമരശേരി പൊലീസിന് കൈമാറുന്നത്. ലഹരിക്ക് അടിമയായ  യാസിര്‍ തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇത്  യാസിറിന്‍റെ വീട്ടുകാ‍ര്‍ക്ക് അറിയാമെന്നും പരാതിയില്‍ പറയുന്നുണ്ട്. യാസിറിനെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം അന്ന് രാത്രി ഇരു കുടുംബങ്ങളെയും വിളിച്ചു വരുത്തി മധ്യസ്ഥ ചര്‍ച്ച നടത്തുക മാത്രമാണ് പൊലീസ് ചെയ്തത്ത്.

ഷിബിലയുടെ പരാതി സ്റ്റേഷന്‍ പി.ആര്‍.ഒ കൂടിയായ കെ.കെ. നൗഷാദ് ഗൗരവമായി കൈകാര്യം ചെയ്യുകയോ, മേലുദ്യോഗസ്ഥരെ കൃത്യമായി അറിയിക്കുകയോ ചെയ്തില്ലെന്നാണ് പ്രാഥിക അന്വേഷണത്തിലെ കണ്ടെത്തല്‍. യാസിറിനെ കസ്റ്റഡിയില്‍ ലഭിക്കാനായി പൊലീസ്  താമരശേരി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.  

ENGLISH SUMMARY:

Kozhikode Eengappuzha Shibila murder case, Thamarassery Grade SI K.K. Naushad has been suspended for failing to handle Shibila's complaint seriously. Shibila’s family accuses the police of negligence.