ഇടുക്കി പീരുമേട്ടിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് മദ്യം നൽകിയ യുവതി അറസ്റ്റിൽ. പീരുമേട് മ്ലാമല സ്വദേശി പ്രിയങ്കയാണ് പൊലീസിന്റെ പിടിയിലായത്. കട്ടൻ ചായ ആണെന്ന് വിശ്വസിപ്പിച്ച് നിർബന്ധിച്ചു മദ്യം കുടിപ്പിച്ചു എന്നാണ് പരാതി.
അബോധാവസ്ഥയിൽ ആൺകുട്ടി വീട്ടിലെത്തിയതോടെ മാതാപിതാക്കൾ വിവരം അന്വേഷിച്ചപ്പോഴാണ് മദ്യം നൽകിയത് പ്രിയങ്കയാണെന്ന് കുട്ടി പറഞ്ഞത്. തുടർന്ന് വീട്ടുകാർ പീരുമേട് പോലീസിനെ വിവരം അറിയിച്ചു. ബാലനീതി നിയമപ്രകാരം പ്രകാരം കേസെടുത്ത പ്രിയങ്കയെ കോടതിയിൽ ഹാജരാക്കി.