കാസർകോട് കാഞ്ഞങ്ങാട് ജ്യൂസിൽ മദ്യം കലർത്തി യുവതിയുടെ നഗ്ന വീഡിയോ പകർത്തിയ യുവാവിനെതിരെ പോക്സോ കേസും. യുവതിയുടെ മകന്റെ പരാതിയിലാണ് വടകര സ്വദേശി മുഹമ്മദ് ജാസ്മിനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തത്. മകന്റെ ഫോണിലേക്ക് അമ്മയുടെ നഗ്ന ദൃശ്യങ്ങൾ അയച്ചെന്നാണ് പരാതി.
മാർച്ച് 12നാണ് തൃക്കരിപ്പൂർ സ്വദേശിയായ യുവതിയുടെ പരാതിയിൽ മുഹമ്മദ് ജാസ്മിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവാസിയായ യുവതി നാട്ടിലെത്തിയപ്പോഴാണ് ഇൻസ്റ്റഗ്രാമിലൂടെ ജാസ്മിനുമായി പരിചയപ്പെടുന്നത്. തുടർന്ന് നാലുദിവസം യുവതിയോടൊപ്പം താമസിക്കുകയും ചെയ്തു. ഇതിനിടയിൽ ജ്യൂസിൽ മദ്യം നഗ്നചിത്രങ്ങൾ പകർത്തിയെന്നായിരുന്നു പരാതി. ദൃശ്യങ്ങൾ കാണിച്ച് പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങിയതോടെയാണ് പരാതി നൽകിയത്.
വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മുഹമ്മദ് ജാസ്മിനെ കരിപ്പൂർ എയർപോർട്ടിൽ വച്ച് പൊലീസ് പിടികൂടി. ഇതിന് പിന്നാലെയാണ് യുവതിയുടെ മകൻ പയ്യന്നൂർ പൊലീസിൽ പരാതി നൽകിയത്. അമ്മയോടൊപ്പമുള്ള നഗ്ന വീഡിയോ ദൃശ്യങ്ങൾ ഇയാൾ 16 കാരന് അയച്ചിരുന്നു. മാനസിക സമ്മർദ്ദത്തെ തുടർന്ന് ഗൾഫിലെ പഠനം ഉപേക്ഷിച്ച് കുട്ടി നാട്ടിലെത്തിയിരുന്നു.
റിമാൻഡിൽ കഴിയുന്ന മുഹമ്മദ് ജാസ്മിന്റെ അറസ്റ്റ് പയ്യന്നൂർ പൊലീസ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് നിരവധി പെൺകുട്ടികളെ സമാനരീതിയിൽ ഇരയാക്കിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.