സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനെതിരെ വഞ്ചനാ കേസ്. പ്രൊഡക്ഷന്‍ മാനേജരും, ഷോ ഡയറക്ടറുമായ നിജു രാജിൻ്റെ പരാതിയിലാണ് കേസ്. കൊച്ചിയില്‍ സംഗീത നിശ സംഘടിപ്പിച്ചതിൽ ഷാന്‍ റഹ്മാന്‍ 38 ലക്ഷം രൂപ പറ്റിച്ചുവെന്നായിരുന്നു പരാതി. ജനുവരി 23 ന് നടന്ന പരിപാടിയുടെ സംഘാടന ചുമതല നിജുരാജിനെയാണ് ഏല്‍പ്പിച്ചത്. പരിപാടി കഴിഞ്ഞ ശേഷം പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്.