കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിൽ ലഹരി പാർട്ടി. കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എക്സൈസിന്റെ പിടിയിലായി. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിൻ, മണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരൺ, കണ്ണമ്മൂല സ്വദേശി ടെർബിൻ എന്നിവരാണ് പിടിയിലായത്. പിടിയിലായ പേയാട് സ്വദേശി കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടിയാണ് നടത്തിയത്. 460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും കണ്ടെടുത്തു.
ENGLISH SUMMARY:
Excise officials arrested four men from Thiruvananthapuram for organizing a drug party in Pathanapuram, Kollam, to celebrate the birth of a child. The arrested individuals are Vipin (Kadinamkulam), Vivek (Manacaud), Kiran (Peyad), and Terbin (Kannammoola). The party was allegedly organized by Kiran. Authorities seized 460 mg of MDMA, 22 grams of cannabis, 10 syringes, and a digital scale during the raid.