father-accused-of-murder-attempts-to-kill-son

കോട്ടയം മറ്റക്കരയിൽ പിതാവിനെ കൊന്നയാള്‍ മകനെയും കൊല്ലാന്‍ ശ്രമിച്ചു.  ജാമ്യത്തിലിറങ്ങിയ പ്രതി സ്കൂൾ വിട്ട് വരികയായിരുന്ന കുട്ടിയെ പിക്കപ്പ് വാൻ കൊണ്ട് ഇടിച്ചു വീഴ്ത്താനാണ് ശ്രമിച്ചത്. കുട്ടി ഓടി മാറിയതുകൊണ്ട് വാഹനം ഇടിച്ചില്ല. മറ്റക്കര സ്വദേശി ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.  

2024 ൽ കുട്ടിയുടെ പിതാവിനെ പ്രതിയായ ശ്രീജിത്ത് മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ആ കേസിൽ ജാമ്യത്തിൽ നിൽക്കെയാണ് മകനെതിരെ കൊലപാതക ശ്രമം. പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ശ്രീജിത്തിനെ  വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  

ENGLISH SUMMARY:

In a disturbing incident in Kottayam, Shrijith, who had previously murdered his father in 2024 and was out on bail, attempted to kill his son by trying to run him over with a pickup truck. The son managed to escape, and Shrijith was arrested and remanded by the police.