കൊടകര കുഴല്‍പണക്കേസില്‍ ബിജെപി നേതാക്കള്‍ക്ക് ഇ.ഡി ക്ലീന്‍ ചിറ്റ് നല്‍കിയതിനെ തള്ളി പൊലീസ്. ആറുകോടി രൂപ കള്ളപ്പണം ബിജെപി ഓഫിസില്‍ എത്തിയെന്ന തിരൂര്‍ സതീഷിന്റെ പുതിയ മൊഴിയില്‍ കഴമ്പുണ്ടെന്ന് പൊലീസ് പറയുന്നു. കള്ളപണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് BJP മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീശൻ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു.
കൊടകര കുഴൽപ്പണ കേസിൽ കേരള പൊലീസിന് ഒന്നും ഇനി ചെയ്യാനില്ല. മൂന്നരക്കോടി രൂപ കവർന്ന കേസിൽ 23 പേരെ പിടികൂടി കുറ്റപത്രം സമർപ്പിച്ചു . ഒന്നരക്കോടി കണ്ടെടുത്തു. ഇനി കണ്ടെത്തേണ്ടത് കള്ളപ്പണത്തിൻ്റെ ഉറവിടമാണ് . അത്, കണ്ടുപിടിക്കേണ്ടത് ഇ.ഡിയും. സ്ഥലം വാങ്ങാനുള്ള പണമാണ് മൂന്നരക്കോടി രൂപയെന്ന ഇ.ഡിയുടെ കണ്ടെത്തലിനെ BJP തൃശൂർ ഓഫിസിലെ മുൻ സെക്രട്ടറി തിരൂർ സതീശൻ പരിഹസിച്ചു . കള്ളപ്പണം ഉപയോഗിച്ച് തൃശൂരിലെ BJP ഭാരവാഹികൾ ബെനാമി പേരിൽ വാങ്ങിക്കൂട്ടിയ ഭൂമിയുടെ വിവരങ്ങൾ സതീശൻ കോടതിയിൽ സമർപ്പിച്ചതായാണ് സൂചന.