രാജസ്ഥാനിലേക്ക് കുറഞ്ഞവിലയ്ക്ക് നിര്‍മാണസാമഗ്രികള്‍ കയറ്റി അയയ്ക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്. രാജസ്ഥാനില്‍ നിന്നുള്ള കരാറുകാരനാണ് മലയാളി തട്ടിപ്പുസംഘത്തിന്‍റെ വലയില്‍ പെട്ട് ഒരു കോടി നഷ്ടമായത്. കെട്ടിട നിര്‍മാണ വസ്കതുക്കള്‍ വില കുറച്ച് നല്‍കാമെന്ന് ഒരു ധനകാര്യസ്ഥാപനത്തിന്‍റെ പേരില്‍ രാജസ്ഥാനിലെ മഹേഷ് കുമാര്‍ അഗര്‍വാള്‍ എന്ന കരാറുകാരന് ടെലിഗ്രാമിലൂടെ സന്ദേശം ലഭിച്ചിരുന്നു. സന്ദേശത്തില്‍ വീണ കരാറുകാരന്‍ പണം കൈമാറുകയായിരുന്നു. പക്ഷെ പണം നല്‍കി ഏറെദിവസം കഴിഞ്ഞിട്ടും നിര്‍മാണ സാമഗ്രികള്‍ കിട്ടായതായതോടെ പല തവണ മഹേഷ് ഇവരുമായി ബന്ധപ്പെട്ടു. തിരികെ മറുപടി ഒന്നും ലഭിക്കാതായതോടെയാണ് താന്‍ തട്ടിപ്പിനിരയായെന്ന് മഹേഷിന് വ്യക്തമായത്.
തുടര്‍ന്ന് രാജസ്ഥാനിലെ കുച്ചാമന്‍ സിറ്റി പൊലീസ് സ്റ്റേഷനില്‍ മഹേഷ് പരാതി നല്‍കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ കോഴിക്കോടെത്തിയ രാജസ്ഥാന്‍ പൊലീസ് ടൗണ്‍ പൊലീസിന്‍റെ സഹായത്തോടെ തട്ടിപ്പുസംഘത്തിലെ മൂന്നുപേരെയും പിടികൂടി, രാജസ്ഥാനിലേക്ക് കൊണ്ടുപോയി. ചാലപ്പുറം സ്വദേശി പി ആര്‍ വന്ദന, കുതിരവട്ടം സ്വദേശി ആര്‍ ശ്രീജിത്ത്, തിരുവണ്ണൂര്‍ സ്വദേശി ടിപി മിഥുന്‍ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ പേരില്‍ മുമ്പ് കേസുകളൊന്നും ഇല്ലെന്ന് പൊലീസ് പറഞ്ഞു.