തിരുവനന്തപുരം വിതുരയില്‍ ഭീതി പടര്‍ത്തി ലഹരി മരുന്നു വ്യാപാരം. സ്ത്രീകളെ ഉള്‍പ്പെടെയുള്ളവരെ ഭീക്ഷണിപ്പെടുത്തുന്നത് പതിവെന്നു നാട്ടുകാര്‍. പൊലീസും ഇടപെടുന്നില്ലെന്നും ആക്ഷേപം.
വില്‍പനയും ഉപയോഗവും മാത്രമല്ല ,റീല്‍സാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. വളരെ ശാന്തമായിരുന്ന തലസ്ഥാന ജില്ലയിലെ മലയോര പ്രദേശമായ വിതുരയില്‍ ഇപ്പോള്‍ ആള്‍ക്കാര്‍ ഭീതിയോടെയാണ് കഴിയുന്നത്. രാത്രിയും പകലുമെന്നില്ലാതെ ലഹരി വ്യാപാരം കൊഴുക്കുന്നെന്നാണ് നാട്ടുകാരുടെ പരാതി. പലവട്ടം പൊലീസില്‍ പരാതി നല്‍കിയിട്ടും ക്രിയാതമക ഇടപെടലുണ്ടാകുന്നില്ലെന്നും പരാതി.
ലഹരി മാഫിയയുടെ ഭീക്ഷണി കാരണം പരസയമായി പ്രതികരിക്കാന്‍ നാട്ടുകാര്‍ക്കും പേടി. ഇതു മുതലെടുത്താണ് മാഫിയ തടിച്ചു കൊഴുക്കുന്നത്. അരുവിക്കര നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന പ്രദേശത്ത് ജനപ്രതിനിധികളും ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി