കുടകിൽ ഭാര്യയും മകളും ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയ മലയാളി പിടിയിലായി. വയനാട് തിരുനെല്ലി ഉണ്ണികപ്പറമ്പ് ഊരിലെ ഗിരീഷ് (38) ആണ് കസ്റ്റഡിയിലായത്. ഗിരീഷിന്റെ ഭാര്യ മാഗി (30), മകൾ കാവേരി (5), ഭാര്യയുടെ മാതാപിതാക്കളായ കരിയ (75), ഗൗരി (70) എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. വയനാട് തലപ്പുഴയിൽ ഒളിവിൽ കഴിയവെയാണ് പ്രതി പിടിയിലായത്.