mdma-kadalundi

TOPICS COVERED

മലപ്പുറം കോഴിക്കോട് ജില്ല അതിർത്തിയായ കടലുണ്ടിയിൽ വൻ ലഹരി മരുന്ന് വേട്ട. 350 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. 

കോഴിക്കോട് സ്വദേശികളായ ലബീബ് ,മുഹമ്മദ് അലി എന്നിവരാണ് പിടിയിലായത്. കടലുണ്ടി പാലത്തിനടിയിൽ നിന്നാണ് പ്രതികളെ എസ്‌സൈസ് സംഘം പിടികൂടിയത്. ബാംഗ്ലൂരിൽ നിന്ന് എത്തിച്ച ലഹരിമരുന്ന് വിവിധ ഇടങ്ങളിൽ എത്തിച്ചു വിൽപ്പന നടത്താനായിരുന്നു പ്രതികളുടെ ലക്ഷ്യം. 

എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഇന്നലെ വൈകിട്ട് മുതൽ എക്സൈസ് സംഘം കടലുണ്ടി പാലം കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇന്ന് രാവിലെ കാറിൽ ലഹരി മരുന്നുമായി എത്തിയ സംഘം എക്സൈസിന്‍റെ വലയിലാവുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്.

ENGLISH SUMMARY:

A major drug bust at Kadalundi, the border between Malappuram and Kozhikode districts. The excise team arrested two people with 350 grams of MDMA