ഗതാഗതം തടസപ്പെടുത്തി പാര്‍ക്ക് ചെയ്ത കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ട സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. കോഴിക്കോട് വടകര – തൊട്ടില്‍പാലം റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ ഷെല്ലിക്കിനാണ് മര്‍ദനമേറ്റത്. കണ്ണൂര്‍ ന്യൂ മാഹിയില്‍ അമിതവേഗം ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവര്‍ രാഗേഷിനും ബൈക്ക് യാത്രക്കാരന്‍റെ മര്‍ദനമേറ്റു
ഗതാഗതം തടസപ്പെടുത്തി പാര്‍ക്ക് ചെയ്ത കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു ഷെല്ലിക്കിന് നേരെയുള്ള മുഹമ്മദിന്‍റെ ആക്രമണം.ഷെല്ലിക്കിന്‍റെ തലക്ക് ഹെല്‍മെറ്റ് കൊണ്ടു നിരവധി തവണ മുഹമ്മദ് മര്‍ദിച്ചു.തലക്ക് പരുക്കേറ്റ ഷെല്ലിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുഹമ്മദിന് എതിരെ കുറ്റ്യാടി പൊലീസ് കേസ് എടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയി.പ്രതിയ്ക്കായി കുറ്റ്യാടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു ആക്രമണം.കണ്ണൂര്‍ ന്യൂ മാഹിയില്‍ വച്ച് അമിത വേഗം ചോദ്യം ചെയ്ചതിനാണ് പെരിങ്ങാടി സ്വദേശി രാഗേഷിന് മര്‍ദനമേറ്റത്
രാഗേഷിനെ മര്‍ദിച്ച സ്കുട്ടര്‍ യാത്രികനായ മുഹമ്മദ് ഷബിനെ ന്യൂ മാഹി പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാള്‍ മദ്യപിച്ചിട്ടാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു