മോന്ത അടിച്ച് പൊളിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന്‍. പാലക്കാട് ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറി ജഗദീഷിനെയാണ് എം.എൽ.എ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. സഹോദരിയുടെ വിദ്യഭ്യാസ യോഗ്യത പറഞ്ഞ് അപമാനിച്ചതിനെ താന്‍ ചോദ്യം ചെയ്യുകയായിരുന്നുവെന്നാണ് എംഎല്‍എയുടെ വിശദീകരണം.
തനിക്ക് സ്ത്രീകളോട് മാന്യമായി പെരുമാറാന്‍ അറിയില്ലേ. പഞ്ചായത്തിലെത്തിയ എന്‍റെ സഹോദരിയോട് താന്‍ മോശമായി സംസാരിച്ചു. ഞാന്‍ നിയമസഭയിലായിപ്പോയി അല്ലെങ്കില്‍ നേരിട്ട് വന്ന് മോന്ത അടിച്ച് പൊട്ടിച്ചേനെയെന്നും മുഹമ്മദ് മുഹ്സിന്‍ എംഎല്‍എ.
താന്‍ മാന്യമായി മാത്രമാണ് ഇടപെട്ടതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നിലപാട്. തന്നെ പ്രശ്നക്കാരനായി ചിത്രീകരിക്കേണ്ടതില്ലെന്നും സെക്രട്ടറി എംഎല്‍എയോട് പറയുന്നുണ്ട്. എം.എൽ.എയും പഞ്ചായത്ത് സെക്രട്ടറിയുമായി ജനുവരി 20 ന് ഫോണില്‍ സംസാരിച്ചതിന്‍റെ ഓഡിയോയാണ് പുറത്തായത്.