18 കാരി ജീവനൊടുക്കിയ സംഭവത്തില്‍ കസിന് ബന്ധമെന്ന് കുടുംബത്തിന്‍റെ ആരോപണം. യുവാവിന്‍റെ പീഡനത്തെ തുടര്‍ന്ന് മാനസിക ബുദ്ധിമുട്ടിലായിരുന്നു പെണ്‍കുട്ടിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇതാണ് പിന്നീട് ആത്മഹത്യയ്ക്ക് കാരണമായതെന്നും കുടുംബം പറയുന്നു. മാര്‍ച്ച് 23 നാണ് ഡല്‍ഹിയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായ പ്രീതി കുശ്വാഹ ആത്മഹത്യ ചെയ്യുന്നത്.
രണ്ട് വര്‍ഷം മുന്‍പ് കുടുംബത്തിലെ ചടങ്ങില്‍ നിന്നാണ് പെണ്‍കുട്ടി കസിനെ പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം വളരുകയും രഹസ്യ വിവാഹത്തിലെത്തുകയുമായിരുന്നു എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മരണശേഷമാണ് പ്രീതിയും കസിനും വിവാഹം ചെയ്തിരുന്ന വിവരം കുടുംബം അറിയുന്നത്. സുഹൃത്ത് നല്‍കിയ ചാറ്റിലും ഫോട്ടോയിലും ഇരുവരും വിവാഹ ചെയ്തു എന്ന് സൂചിപ്പിക്കുന്ന തെളിവുണ്ട്.
2023 ഏപ്രില്‍ നടത്തിയ ചാറ്റില്‍ യുവാവിനെ ഭര്‍ത്താവ് എന്നാണ് പ്രീതി വിളിക്കുന്നത്. റിങ്കു ജി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. യുവാവ് പ്രീതിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്ന ചിത്രങ്ങളും ഇതിലുണ്ട്.
ഭര്‍ത്താവിന്‍റെ നിര്‍ബന്ധ പ്രകാരം പ്രീതി തലമുടി മുറിക്കാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ സഹോദരനും സഹോദരിയും എതിര്‍ത്തു. ബാര്‍ബര്‍ ഷോപ്പില്‍ പോകുന്ന നാണക്കേട് ഒഴിവാക്കാന്‍ പിന്നീട് സഹോദരന്‍ തന്നെയാണ് മുടി മുറിച്ചു നല്‍കിയത്. പ്രീതി സുന്ദരിയാണെന്നും മറ്റാരെങ്കിലും പ്രീതിയെ ഇഷ്ടപ്പെട്ടാല്‍ താന്‍ എന്ത് ചെയ്യുമെന്നും കാമുകന്‍ നിരന്തരം ചോദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രീതി മുടി മുറിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
എന്നാല്‍ പിന്നീട് കാമുകന്‍ പ്രീതിയുമായുള്ള ബന്ധം വഷളായി. ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇതോടെ യുവതി കടുത്ത മാനസിക പ്രയാസം നേരിട്ടിരുന്നതായാണ് കുടുംബം പറയുന്നത്. മാനസികമായി ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് സൂചിപ്പിക്കുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ മരണത്തിന് ഒരാഴ്ച മുന്‍പ് പ്രീതി പോസ്റ്റ് ചെയ്തിട്ടുണ്ട്.
വീട്ടുകാര്‍ പുറത്ത് പോയ സമയത്താണ് പ്രീതി വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ചത്. മരണത്തിന് മുന്‍പ് പിസയും കോള്‍ഡ് ഡ്രിങ്സും വാങ്ങി കഴിച്ചിരുന്നു. അമ്മയുടെയും കാുമകന്‍റെയും നമ്പറിലേക്കും വിളിച്ചു. പക്ഷെ കാമുകനെ ഫോണില്‍ കിട്ടിയില്ലെന്നും ഫോണ്‍ റെക്കോര്‍ഡില്‍ തെളിഞ്ഞിട്ടുണ്ട്.