തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ ഗവേഷക വിദ്യാർഥിനിയ്ക്ക് കിട്ടിയ പാഴ്സലിൽ കഞ്ചാവ്. കോഴിക്കോട് സ്വദേശി ശ്രീലാൽ എന്ന പേരിൽ നിന്നാണ് പാഴ്സൽ വന്നത്. കോളജ് അധികൃതർ അറിയിച്ചതിന് തുടർന്ന് പാഴ്സൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഹോസ്റ്റലിൽ വന്ന പാഴ്സൽ കവർ ആറുമണിയോടെയാണ് ഗവേഷക വിദ്യാർഥിയുടെ കയ്യിൽ കിട്ടുന്നത്. തുറന്നു നോക്കിയപ്പോൾ ആകെ ഞെട്ടി. വിവരം അപ്പോൾ തന്നെ കോളജ് അധികൃതരെ അറിയിച്ചു. കോളജ് പൊലീസിനെ അറിയിക്കുകയായിരുന്നു. ശ്രീകാര്യം പൊലീസ് എത്തി പാഴ്സൽ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശി ശ്രീലാൽ എന്ന പേരിൽ നിന്നാണ് പാഴ്സൽ വന്നത്.
4 ഗ്രാം അടങ്ങുന്ന കഞ്ചാവ് പൊതിയാണ് പാർസലിൽ ഉള്ളത്. വിദ്യാർഥിനിയുടെ മെഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് ശ്രീകാര്യം പൊലീസ് പറഞ്ഞു. മനഃപൂർവം വിദ്യാർത്ഥിനിയെ കുടുക്കാൻ ആരോ ഒപ്പിച്ച പണിയാണെന്നാണ് പ്രാഥമിക നിഗമനം. രാത്രി വൈകിയതിനാൽ ആണ് പെൺകുട്ടിയുടെ മൊഴിയെടുക്കാൻ തടസ്സം ആയിട്ടുള്ളത്.